18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നിലവില്‍ രാജ്യത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെയ്‌പ്പെടുക്കുന്നത്.
18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെയ്‌പ്പെടുക്കുന്നത്. എന്നാല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ കുടുംബ ക്ലിനിക്കുകളിലും വാക്സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇത് രാജ്യത്ത് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്നും കത്തില്‍ പറയുന്നു. അതേസമയം, അനിവാര്യമല്ലാത്ത എല്ലാ മേഖലകളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും സിനിമാ തിയേറ്റര്‍, മതപരമായ പരിപാടികള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കത്തില്‍ ഐഎംഎ ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com