കോവിഡ്: ഐ​ശ്വ​ര്യ റാ​യി​യെ​യും മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്
കോവിഡ്: ഐ​ശ്വ​ര്യ റാ​യി​യെ​യും മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച ന​ടി ഐ​ശ്വ​ര്യ റാ​യി​യെ​യും മ​ക​ള്‍ ആ​രാ​ധ്യ​യേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ​യാ​ണ് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു. മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് പേരും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകീട്ടോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തൊ​ണ്ട​ വേ​ദ​ന​യും പ​നി​യു​മാ​ണ് ഇ​രു​വ​ര്‍​ക്കും ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ബി​എം​സി അ​ധി​കൃ​ത​ര്‍ ബ​ച്ച​ന്‍റെ വ​സ​തി​യാ​യ ജ​ല്‍​സ​യി​ലെ​ത്തി. ഐ​ശ്വ​ര്യ​യേ​യും മ​ക​ളെ​യും പ​രി​ശോ​ധി​ച്ച ശേ​ഷം ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളി​ലാ​യി അ​മ്മ​യേ​യും മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും നാനാവതി ആശുപത്രിയിലാണ് കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ ഉള്ളത്.

ജൂലൈ 12 നാണ് ഐശ്വര്യറായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com