ഡൽഹി നഗരം ജീവവായുവില്ലാതെ വലയുന്നു

വായു മലിനീകരണ നിയന്ത്രണ യത്നമെന്ന നിലയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗ്രീൻ ഡൽഹി ആപ്പ് പുറത്തിറക്കി
ഡൽഹി നഗരം
 ജീവവായുവില്ലാതെ വലയുന്നു

ന്യൂഡല്‍ഹി: ലോക്ഡൗണിൽ ശുദ്ധവായു ആവോളം ശ്വസിച്ച ഡൽഹി നഗരം ഇപ്പോൾ ശുദ്ധവായുവില്ലാത്തവസ്ഥയിൽ നട്ടം തിരിയുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നഗരത്തിൽ വായു മലിനീകരണം ഉച്ഛ ഘട്ടത്തിലെന്ന് ഇന്ന് നവംബർ രണ്ടിന് കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തിറക്കിയ ഡാറ്റ പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സോണിയ വിഹാറിൽ ശ്രുദ്ധവായു സൂചകം 362. ഭാവന 345. പഥപർഗഞ്ച് 326. ജഗാംഹീർ പൂരി 373. ഈ നാലിടത്തും ശുദ്ധവായു ലഭ്യത തീർത്തും പരിതാപകരമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് മുന്നറിയിപ്പ് നൽകുന്നു.

വായു മലിനീകരണ നിയന്ത്രണ യത്നമെന്ന നിലയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗ്രീൻ ഡൽഹി ആപ്പ് പുറത്തിറക്കി. മലിനീകരണത്തിന് കാരണമാകുന്ന ചെയ്തികളെപ്രതി ഇമേജ് - വിഡീയോ സഹിതം പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുതകുംവിധമാണ് ആപ്പിൻ്റെ രൂപകല്പന.

ആപ്പിലൂടെ പരാതി സ്വീകരിക്കപ്പെടുമ്പോൾ തന്നെ മലനീകരണ പ്രവർത്തികൾ നടക്കുന്നിടം തിട്ടപ്പെടുത്തപ്പെടും. തുടർന്ന് ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്തി നടപടികൾ സ്വീകരിയ്ക്കാനാകും വിധമാണ് ആപ്പ്.

Related Stories

Anweshanam
www.anweshanam.com