എയര്‍ ഇന്ത്യ സമരം; ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ഉറപ്പുമായി കേന്ദ്രം

25,000 രൂപയില്‍ അധികം ഗ്രോസ് സാലറി ഉള്ളവര്‍ക്ക് 50 ശതമാനമാണ് വേതനം വെട്ടിക്കുറച്ചത്.
എയര്‍ ഇന്ത്യ സമരം; ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ഉറപ്പുമായി കേന്ദ്രം

ന്യൂഡൽഹി: എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ഉറപ്പുമായി കേന്ദ്രം. അതേസമയം അഞ്ച് വര്‍ഷത്തെ വേതന രഹിത അവധിയെന്ന ആശയത്തോട് പൈലറ്റുമാര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, മറ്റ് വിഭാ​ഗം ജീവനക്കാര്‍ ശക്തമായി തിരുമാനത്തെ എതിര്‍ക്കുകയാണ്.

ചിലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ. പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ ശമ്ബളം ഇല്ലാതെ അവധിയില്‍ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. ആറ് മാസം വരെയുള്ള ശമ്ബള രഹിത അവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാം. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പാണ് ഈ വിഷയത്തില്‍ ഉണ്ടായത്.

എയര്‍ ഇന്ത്യയുടെ തീരുമാനം വ്യോമയാന മന്ത്രാലയ യോ​ഗം ചര്‍ച്ച ചെയ്തു. സ്വകാര്യ കമ്ബനികള്‍ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ആ നയമല്ല എയര്‍ ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്രം വിലയിരുത്തി. ഇന്‍ഡി​ഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.

ശമ്പള രഹിത അവധിക്ക് പുറമെ വേതനം വെട്ടിക്കുറക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 25,000 രൂപയില്‍ അധികം ഗ്രോസ് സാലറി ഉള്ളവര്‍ക്ക് 50 ശതമാനമാണ് വേതനം വെട്ടിക്കുറച്ചത്.

Related Stories

Anweshanam
www.anweshanam.com