ഒക്ടോബര്‍ 10 മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ഔദ്യോഗിക ട്വീറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ 10 മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഒക്ടോബര്‍ 10 മുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അണ്‍ലോക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ന്യൂഡല്‍ഹി-സിഡ്‌നി റൂട്ടില്‍ അധിക സര്‍വീസുകള്‍ നടത്തുക. ഔദ്യോഗിക ട്വീറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ഇന്ന് നാലു മണി മുതല്‍ ബുക്കിങ് സേവനം ആരംഭിക്കും. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, മെയ് 25 മുതല്‍ ആഭ്യന്തര വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com