നിർമ്മിത ബുദ്ധി സാധാരണക്കാർക്ക് ഗുണം ചെയ്യണം: തെലുങ്കാന ഐടി മന്ത്രി
India

നിർമ്മിത ബുദ്ധി സാധാരണക്കാർക്ക് ഗുണം ചെയ്യണം: തെലുങ്കാന ഐടി മന്ത്രി

സാധാരണ ജനങ്ങളുടെ ജീവിതത്തിന് നേരിട്ട് പ്രയോജനപ്പെടാത്ത സാങ്കേതിക വിദ്യാ വികസനം പ്രസക്തമല്ല.

News Desk

News Desk

ഹൈദരാബാദ്: വിവര വിജ്ഞാന സാങ്കേതിക വിദ്യായുഗത്തിലെ നിർമ്മിത ബുദ്ധി സാധാരണക്കാരുടെ ജീവിതത്തിനു ഉപകരിക്കുന്ന രീതിയിൽ ഇണക്കിയെടുക്കണമെന്ന് തെലുങ്കാന വിവര സാങ്കേതിക വിദ്യാ മന്ത്രി കെടി രാമറാവു - എഎൻഐ റിപ്പോർട്ട്.

പരമ്പരാഗതമായി ബുദ്ധിമുട്ടേറിയതും അസാധ്യമായതുമായ കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാക്കാൻ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തണം. നാസ്കോം സംഘടിപ്പിച്ച വെർച്ച്വൽ നിർമ്മിത ബുദ്ധി ഉച്ചകോടിയുടെ ഭാഗമായുള്ള "ബൗദ്ധിക സാങ്കേതിവിദ്യയുടെ കാലം - ഇന്ത്യയുടെ നിർമ്മിത ബുദ്ധി അനിവാര്യത" എന്ന സെമിനാറിൽ സാംസാരിക്കവെ തെലുങ്കാന ഐടി മന്ത്രി പറഞ്ഞു.

സാധാരണ ജനങ്ങളുടെ ജീവിതത്തിന് നേരിട്ട് പ്രയോജനപ്പെടാത്ത സാങ്കേതിക വിദ്യാ വികസനം പ്രസക്തമല്ല. സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കുന്നതായിരിക്കണം സാങ്കേതിക വിദ്യകൾ - മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ ഉദ്ധരിച്ച് ഐടി മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങിൻ്റെ ഭാഗമായി നാസ്കോം - ഇ വൈ ഇന്ത്യ സി എക്സ്സ്ഒ സംയുക്ത സർവ്വെ റിപ്പോർട്ട് മന്ത്രി പ്രകാശനം ചെയ്തു.

Anweshanam
www.anweshanam.com