കാര്‍ഷിക ബില്ലുകള്‍: സമരതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് കര്‍ഷകര്‍

നൂറുകണക്കിന് കര്‍ഷകര്‍ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിന്റെ പാതയിലാണ്.
കാര്‍ഷിക ബില്ലുകള്‍: സമരതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കര്‍ഷകര്‍ പ്രക്ഷോഭം വരും ദിവസങ്ങളില്‍ ശക്തമാക്കും. നൂറുകണക്കിന് കര്‍ഷകര്‍ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിന്റെ പാതയിലാണ്.

നിയമനിര്‍മ്മാണം റദ്ദാക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കി. സെപ്തംബര്‍ 19 ന് ഇടതുപക്ഷ സംഘടനകള്‍, ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) കുല്‍ ഹിന്ദ് കിസാന്‍ സഭ എന്നിവയുള്‍പ്പെടെ 10 കര്‍ഷക സംഘങ്ങള്‍ ലുധിയാനയില്‍ യോഗം ചേരും. പ്രതിഷേധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനായാണ് യോഗം. പഞ്ചാബിലെ മജാ മേഖലയിലെ ബിയാസ്, സത്ലജ് നദികളിലെ മൂന്ന് പാലങ്ങള്‍ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കെഎസ് സി ) ടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഉപരോധിക്കുകയാണ്.

മാല്‍വയില്‍ കര്‍ഷക സംഘടനകള്‍ ധര്‍ണ നടത്തുന്നു. ഗതാഗതം തടയുന്നു. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുന്നു - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെഎസ്സിയുടെ ശക്തികേന്ദ്രങ്ങളാള്‍ അമൃത് സര്‍, തന്‍ താരന്‍ ജില്ലകളില്‍ സെപ്തം ബര്‍ 24 ന് റെയില്‍ ഉപരോധിക്കും. അതേദിവസം തന്നെ അമൃത് സര്‍, ഫിറോസ്പൂര്‍ ജില്ലകളില്‍ പ്രക്ഷോഭം ആരംഭിക്കും.

സെപ്തംബര്‍ 25 ന് മൂന്ന്ന്ന് ബില്ലുകള്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. ചന്തകളിലെ തൊഴിലാളികളും കമ്മീഷന്‍ ഏജന്റുമാരും പഞ്ചാബ് ബന്ദിന് പിന്തുണ നല്‍കും. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളാകും. സിഖുകാരുടെ പരമോന്നത ആസ്ഥാനമായ അകല്‍ തഖത്തില്‍ ഒത്തുകൂടിയ കെഎസ്സി, സിഖ് സംഘടനകള്‍ സെപ്തംബര്‍ 24 ലെ ബന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്‍ 26 ന് ഗുരുദാസ്പൂര്‍, ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, ജലാലാബാദ്, തര്‍ തരാന്‍ ജില്ലകളില്‍ റെയില്‍ ഉപരോധിക്കും. ഈ ജില്ലകളിലൂടെ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ കര്‍ഷകര്‍ അനുവദിക്കില്ല. റെയില്‍ ഉപരോധ പ്രക്ഷോഭ വേളയില്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കോലങ്ങള്‍ കെഎസ്സി പ്രവര്‍ത്തകര്‍ കത്തിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com