യുപിയില്‍ വ്യാപാരിയുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
India

യുപിയില്‍ വ്യാപാരിയുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ആഗ്ര നഗ്ല കിഷന്‍ നിവാസികളായി രാംവീര്‍ സിംഗ് (55), ഭാര്യ മീര (52) മകന്‍ ബബ്ലു (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

News Desk

News Desk

ആഗ്ര: വ്യാപാരിയുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആഗ്ര നഗ്ല കിഷന്‍ നിവാസികളായി രാംവീര്‍ സിംഗ് (55), ഭാര്യ മീര (52) മകന്‍ ബബ്ലു (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12 നും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു.

കുടുംബത്തോട് ശത്രുതയുള്ള ആരോ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. കൈ-കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. രാംവീര്‍ സിംഗിന്റെ മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. എന്നാല്‍ മീരയുടെയും ബബ്ലുവിന്റെയും ശരീരത്തില്‍ ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. മുമ്പ് വയര്‍ പോലുള്ള എന്തോ വസ്തു ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ കഴുത്തില്‍ കണ്ട പാടാണ് ഇത്തരമൊരു സംശയത്തിന് കാരണം. ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

മകന് റെയില്‍വെ ജോലി തരപ്പെടുത്തുന്നതിനായി നരസിംഗ് പല്‍ എന്നയാള്‍ക്ക് രാംവീര്‍ സിംഗ് 12 ലക്ഷം രൂപ നല്‍കിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ എന്തോ കാര്യത്തില്‍ തര്‍ക്കം ഉണ്ടായതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പൊലീസ് നരസിംഗ് പാലിനെ ചോദ്യം ചെയ്യുന്നുണ്ട്. കുടുംബ കലഹം അടക്കമുള്ള വിഷയങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Anweshanam
www.anweshanam.com