തെലുങ്കാനയില്‍ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ന്നു

ഹൈദരബാദില്‍ നിന്ന് സ്വദേശമായ മാത്താനിയിലേക്ക് കാ​റി​ല്‍ യാ​ത്ര ചെ​യ്യ​വേ ഇ​രു​വ​രേ​യും പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു

തെലുങ്കാനയില്‍ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക ദ​മ്ബ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​ഭി​ഭാ​ഷ​ക​രാ​യ വ​മ​ന്‍‌​റാ​വു, ഭാ​ര്യ നാ​ഗ​മ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹൈദരബാദില്‍ നിന്ന് സ്വദേശമായ മാത്താനിയിലേക്ക് കാ​റി​ല്‍ യാ​ത്ര ചെ​യ്യ​വേ ഇ​രു​വ​രേ​യും പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

പെ​ഡ​പ്പ​ള്ളി ജി​ല്ല​യി​ലെ രാ​മ​ഗി​രി മ​ണ്ഡ​ലി​ല്‍ വ​ച്ച്‌ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ദ​മ്ബ​തി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്‍​വ​ച്ചേ​ല​യി​ലെ പെ​ട്രോ​ള്‍ പ​മ്ബി​ന്‍റെ സ​മീ​പ​ത്ത് വെ​ച്ച്‌ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഇ​വ​രു​വ​രെ​യും കാ​റി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വാമന റാവുവിന് നേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് നാഗമണിക്കും വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി വാമനറാവു നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് അറസ്റ്റിലായത്. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്.

തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി കൊ​ല, അ​ന​ധി​കൃ​ത സ്വ​ത്ത് എ​ന്നീ കേ​സു​ക​ള്‍ വാ​ദി​ക്കു​ന്ന​വ​രാ​ണ് ദ​മ്ബ​തി​ക​ള്‍. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ടി.ആ‍ര്‍.എസുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെട്ടതിനെ തുടര്‍ന്ന് വാമനറാവുവിനെതിരെ വധ ഭീഷണി ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com