ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

കേസിലെ ആറാം പ്രതിയായ ആദിത്യ ആല്‍വ സെപ്തംബര്‍ മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ അറസ്റ്റില്‍. കേസിലെ ആറാം പ്രതിയായ ആദിത്യ ആല്‍വ സെപ്തംബര്‍ മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളില്‍ ആദിത്യ ആല്‍വയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ വിവേക് ഒബ്റോയിയുടെ വസതിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com