സിനിമ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപെട്ടു ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ഇ ഡിയുടെ നിർദേശാനുസരണം ആണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സുശാന്തിന്റെ മരണത്തിൽ മയക്കു മരുന്നു സംഘത്തിനും പങ്കുണ്ടെന്ന് നിഗമനത്തിൽ എത്തിയത് .
സിനിമ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപെട്ടു ഒരാളെ കൂടി അറസ്റ്റ് ചെയ്തു

മുംബൈ :സിനിമ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപെട്ടു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഒരാളെ കൂടി അറസ്റ്റ് ചെയ്തു .കേസിൽ മുൻപ് അറസ്റ്റിലായ കരംജീത്തിന്റെ മൂത്ത സഹോദരനായ ജഗദീപ് സിംഗ് ആനന്ദ് ആണ് അറസ്റ്റിലായത് .മയക്കു മരുന്നു വിതരണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു .

മയക്കു മരുന്നു വിതരണം ചെയുനതിൽ ജഗദീപിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് ഉണ്ടായത് .കരൺ സഞ്ജനി , രാഹില എന്നിവർ മയക്കു മരുന്നു കേസുമായി ബന്ധപെട്ടു ജുഡീഷ്യൽ കസ്റ്റഡിയിലാണ് .ഇവർക്ക് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ .

ഇ ഡിയുടെ നിർദേശാനുസരണം ആണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സുശാന്തിന്റെ മരണത്തിൽ മയക്കു മരുന്നു സംഘത്തിനും പങ്കുണ്ടെന്ന് നിഗമനത്തിൽ എത്തിയത് .കഴിഞ്ഞ വര്ഷം ജൂൺ 14 -നാണ് സുശാന്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com