ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അതിഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
India

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അതിഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Ruhasina J R

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ദേശീയ വക്താവുമായ അതിഷിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാര്‍ട്ടി വ‍ൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് അതിഷിയുടെ കോവിഡ് പരിശോധന നടന്നത്. പരിശോധന ഫലം ഇന്ന് പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആം ആദ്മി പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതെ സമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാള്‍ അതിഷിയുടെ അസുഖം വേഗം ഭേദമാകട്ടെയെന്ന് ആശംസ അറിയിച്ചു. കല്‍ഖാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി നിലവില്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.

ഇക്കഴിഞ്ഞ ആഴ്ച്ചയാണ് കെജ്‍രിവാളിന് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആയി സ്ഥിരീകരണം വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ നഗരമാണ് ഡല്‍ഹി. ഇത് വരെ 1837 പേര്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 23000 കോവിഡ് രോഗികള്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Anweshanam
www.anweshanam.com