കോവിഡ് 19; മാള്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും
India

കോവിഡ് 19; മാള്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

യൂറോപ്യൻ യൂണിയൻ ഇന്ത്യയിലേക്ക് ഏർപ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലെത്താൻ കഴിയാതിരുന്നത്. 

By News Desk

Published on :

ന്യൂ ഡല്‍ഹി: മലയാളികളുള്‍പ്പെടെ 150 ൽ അധികം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരികെ എത്താനാകാതെ മാള്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ കോവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്നു.

യൂറോപ്യൻ യൂണിയൻ ഇന്ത്യയിലേക്ക് ഏർപ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലെത്താൻ കഴിയാതിരുന്നത്. വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് എത്താൻ മാള്‍ട്ടയില്‍ നിന്ന് വിമാനം ഏര്‍പ്പാടാക്കണമെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ ആവശ്യം.

എന്നാല്‍ ജർമ്മനിയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാനാണ് എംബസി നൽകിയിരിക്കുന്ന നിര്‍ദേശം. നിലവിലെ സാമ്പത്തികാവസ്ഥയിൽ മാൾട്ടയിൽ നിന്ന് ജർമ്മനിയിലേക്ക് യാത്ര ചെയ്യാന്‍ പണമില്ലെന്നും കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു.

Anweshanam
www.anweshanam.com