രാജ്യത്ത് കോവിഡ് ബാധിതര്‍ 83.13 ലക്ഷം

ഇന്നലെ മാത്രം 514 പേര്‍ കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിതര്‍ 83.13 ലക്ഷം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 83.13 ലക്ഷമായി. ഇന്നലെ മാത്രം 514 പേര്‍ കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം,ഇന്ത്യയില്‍ പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 6862 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായി പത്താം ദിവസവും കോവിഡ് പ്രതിദിന കണക്ക് 50,000ല്‍ താഴെയെത്തിയത് ആശ്വാസം പകരുന്നു.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം നാല് ലക്ഷമായി. ഇന്നലെ 6725 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.29 ശതമാനമാണ്. 59,540 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതാദ്യമായാണ് ഇവിടെ പ്രതിദിന രോഗികളുടെ കണക്ക് 6000 കടക്കുന്നത്.

Related Stories

Anweshanam
www.anweshanam.com