മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം; 7,827 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 173 മരണം

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം (2,54,427) കടന്നു
മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം; 7,827 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു;  173 മരണം

മുംബൈ: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേരാണ് മരിച്ചത്. 7827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി. മുംബൈയിൽ മാത്രം 44 പേരാണ് മരിച്ചത്. 1263 പുതിയ കേസുകളാണ് ഇവിടെ റിപോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ആകെ മരിച്ചത് 10289 പേരാണ്. 254427 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

3340 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,325 ആയി. 55.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ നിലവില്‍ 47,801 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 6,86,150 പേര്‍ ഹോം ക്വാറന്റീനിലുമുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ധാരാവിയില്‍ ഇന്ന് അഞ്ചുപേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2375 ആയി.

Related Stories

Anweshanam
www.anweshanam.com