ഗാ​സി​യാ​ബാ​ദി​ല്‍ മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; 7 മരണം, 4 പേര്‍ക്ക് പരിക്ക്

മോദി നഗറിലെ ഫാക്ടറിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്
ഗാ​സി​യാ​ബാ​ദി​ല്‍ മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; 7 മരണം, 4 പേര്‍ക്ക് പരിക്ക്
Newsroom

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

മോദി നഗറിലെ ഫാക്ടറിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയതായി പോലീസ് അധികൃതർ അറിയിച്ചു.

ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അജയ്ശങ്കർ പാണ്ഡെ, സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി എന്നിവർക്ക് സംഭവസ്ഥലത്ത് എത്തി.

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com