ഒഡീഷയില്‍ കനത്തമഴ: ഏഴ് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി
India

ഒഡീഷയില്‍ കനത്തമഴ: ഏഴ് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി

തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി.

News Desk

News Desk

ഒഡീഷ: തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസമായി ഒഡീയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നതെന്ന് ദുരിതാശ്വാസ കമ്മീഷണര്‍ പ്രദീപ് കുമാര്‍ ജെന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നു. 7,000 ത്തോളം പേരെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും സുരക്ഷത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചത്. പഴങ്ങളും വേവിച്ച ഭക്ഷണവും അവര്‍ക്ക് നല്‍കുന്നുണ്ടെന്ന് ജെന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കാര്‍ഷിക ഭൂമി വെളളത്തിനടിയിലായെന്നും ഭദ്രക് ഡിഎം ഗ്യാനദാസ് പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയ കാര്‍ഷിക മേഖലയുടെ വിസ്തൃതി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്‌നിശമന സേവനങ്ങള്‍ സ്ഥലത്ത് വിന്യസിച്ചു. വെള്ളപ്പൊക്ക പ്രദേശത്ത് നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും''ദാസ് കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com