രാജ്യത്ത് 24 മണിക്കൂറിനിടെ 65,081 പേര്‍ കോവിഡ് ഭേദമായി; രോഗമുക്തി നിരക്ക് 77 ശതമാനം
India

രാജ്യത്ത് 24 മണിക്കൂറിനിടെ 65,081 പേര്‍ കോവിഡ് ഭേദമായി; രോഗമുക്തി നിരക്ക് 77 ശതമാനം

രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 28,39,882 ആയി ഉയര്‍ന്നു

News Desk

News Desk

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 65,081 പേര്‍ കോവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 77 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 28,39,882 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരേക്കാള്‍ മൂന്നിരട്ടിയിലധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, 819 പേര്‍ രോഗംബാധിച്ച്‌ മരിച്ചു. നിലവില്‍ 7,85,996 പേരാണ് ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com