കോവിഡ്: തമിഴ്‌നാട്ടില്‍ 5,679 കോവിഡ് കേസുകള്‍; ആന്ധ്രാപ്രദേശില്‍ 7,073
തമിഴ്‌നാട്ടില്‍ ഇന്ന് 72 മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്: തമിഴ്‌നാട്ടില്‍ 5,679 കോവിഡ് കേസുകള്‍; ആന്ധ്രാപ്രദേശില്‍ 7,073

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,679 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 5,69,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5,13,836 പേര്‍ ഇതിനോടകം രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 72 മരണം റിപ്പോര്‍ട്ട് ചെയ്തു. 5,626 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

46,386 സജീവ കേസുകളുണ്ടെന്നും 9,148 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ്മൂലം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച്. ഇതില്‍ 67,683 സജീവ കേസുകളാണുള്ളത്.

5,88,169 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 5,606 പേര്‍ മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com