കോവിഡ്: മഹാരാഷ്ട്രയില്‍ 5493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 156 മരണം

കോവിഡ്: മഹാരാഷ്ട്രയില്‍ 5493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 156 മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്രയിൽ ഇന്ന് 5493 പേ​ര്‍​ക്കു കൂ​ടി കോവിഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ തോ​ടെ രോ​ഗ​ബാ​ധി​ത​ര്‍ 1,64,626 ആ​യി. ഒ​റ്റ​ദി​വ​സ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​യാ​ണി​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് രോ​ഗി​ക​ള്‍ 5,000 ക​ട​ക്കു​ന്ന​ത്.

156 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 156 മരണങ്ങളില്‍ 60 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. മുന്‍പ് മരിച്ച പലരുടെയും മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആ കണക്കുകള്‍കൂടി ചേര്‍ത്താണ് ഇന്ന് 156 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. 2330 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി.

70,607 ആക്ടീവ് കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്. 9,23,502 പരിശോധനകള്‍ ഇതുവരെ മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ടെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ 30ന് ​ശേ​ഷ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രോ​ഗ​ബാ​ധ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി മാ​ത്ര​മേ ന​ട​പ്പി​ലാ​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Stories

Anweshanam
www.anweshanam.com