11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ 28 ല്‍ 9 സീറ്റില്ലെങ്കിലും ജയിക്കണം
11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

ന്യൂഡൽഹി: 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ വാശിയേറിയ നിർണായക മത്സരമാണ് നടക്കുന്നത്.

മധ്യപ്രദേശിലെ 28 ഉം ഗുജറാത്തിലെ 8ഉം ഉത്തര്‍ പ്രദേശിലെ 7 സീറ്റിലേക്കുമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷ, നാഗാലാ‌ൻഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റിലും ചത്തീസ്ഗഡ്, ഹരിയാന, തെലുങ്കാന തുടങ്ങിയ സംസ്ഥാങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലേത് നിര്‍ണായകമാണ്. ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ 28 ല്‍ 9 സീറ്റില്ലെങ്കിലും ജയിക്കണം. 22എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും 3 എംഎല്‍എമാര്‍ രാജിവെയ്ക്കുകയും മറ്റു 3പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെയും ദിഗ് വിജയ് സിങിന്‍റെയും തട്ടകമായ ഗ്വാളിയോര്‍, ചമ്ബാല്‍ മേഖല കൂടിയാണിയത്. 230അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116സീറ്റാണ് വേണ്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com