ബിഹാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്: 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി

17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ചൊവ്വാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്
ബിഹാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്:  53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ചൊവ്വാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്- ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

ആ​ര്‍.​ജെ.​ഡി നേ​താ​വും മ​ഹാ​സ​ഖ്യ​ത്തിന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ തേ​ജ​സ്വി യാ​ദ​വാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​ധാ​നി​ക​ളി​ല്‍ ഒ​രാ​ള്‍. ര​ഘോ​പു​രില്‍ നിന്നാ​ണ് തേ​ജ​സ്വി ജനവിധി തേടുന്നത്ലം. ബി.​ജെ.​പി​യി​ലെ സ​തീ​ഷ് കു​മാ​ര്‍ യാ​ദ​വി​നെയാണ് 2015ല്‍ ​പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. സ​തീ​ഷാ​ണ് ഇ​ത്ത​വ​ണ​യും എ​തി​രാ​ളി.

നിലവിലെ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, തേജ്വസി യാദവ്​ (രാഘോപുര്‍), എല്‍​.ജെ.പി പ്രസിഡന്‍റ്​ ചിരാഗ്​ പാസ്വാന്‍ എന്നിവര്‍ ഇന്നാണ്​ വോട്ടു ചെയ്​തത്​.

കോവിഡ്​ രോഗികള്‍ക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ്​ കമ്മിഷന്‍ വോട്ടിങ്​ അനുവദിച്ചിരുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പി 46, ജെ.ഡി.യു 43, മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍.

11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ചൊവ്വാഴ്ച നടന്നു.

ഒന്നാംഘട്ട വോട്ടെടുപ്പ് 71 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 28 നാണ് നടന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ഒന്നാം ഘട്ടത്തിലും സ്വീകരിച്ചിരുന്നു. നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Related Stories

Anweshanam
www.anweshanam.com