50കാരിയെ പുജാരിയും കൂട്ടരും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

യുപിയിലെ ബദായൂനിലാണ് സംഭവം.
50കാരിയെ പുജാരിയും കൂട്ടരും 
കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ലഖ്‌നോ: 50കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുപിയിലെ ബദായൂനിലാണ് സംഭവം. അംഗന്‍വാടി ജീവനക്കാരിയായ 50കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. ജനുവരി മൂന്നിന് ക്ഷേത്രത്തിലേക്ക് പോയ സ്ത്രി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. പിന്നീട് ക്ഷേത്രത്തിലെ പുരോഹിതനും രണ്ട് പേരും ചേര്‍ന്ന് സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ഒന്നും പറയാതെ അവര്‍ മടങ്ങി പോയെന്ന് മകന്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റിട്ടുള്ളതായും കാലുകള്‍ ഒടിഞ്ഞിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സ്ത്രീ കിണറില്‍ വീണിരുന്നുവെന്നും കരച്ചില്‍ കേട്ട് മറ്റു രണ്ടുപേര്‍ കൂടി രക്ഷപ്പെടുത്തിയെന്നാണ് പുരോഹിതന്റെ പ്രതികരണം. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ വീഴ്ചവരുത്തിയ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com