കര്‍ണാടകയില്‍ ക്ഷേത്ര പരിപാടിക്കിടെ രഥം ബലമായി പുറത്തിറക്കി; 50 പേര്‍ അറസ്റ്റില്‍

കുസ്തിഗി താലൂക്കിലെ ദോഡിഹല്‍ ഗ്രാമത്തിലാണ് സംഭവം
കര്‍ണാടകയില്‍ ക്ഷേത്ര പരിപാടിക്കിടെ രഥം ബലമായി പുറത്തിറക്കി; 50 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പലില്‍ ക്ഷേത്ര പരിപാടിക്കിടെ രഥം ബലമായി പുറത്തിറക്കിയ സംഭവത്തില്‍ 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്. എന്നാല്‍ പോലീസ് നടപടി തുടങ്ങിയതോടെ നിവധി പേരാണ് ഗ്രാമം ഉപേക്ഷിച്ചുപോയത്.

കുസ്തിഗി താലൂക്കിലെ ദോഡിഹല്‍ ഗ്രാമത്തിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ക്ഷേത്രത്തില്‍ പരിപാടി നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനാണ് തഹസില്‍ദാര്‍ അനുമതി നല്‍കിയതെന്ന് എസ് പി ജി സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിന്റെ തുടക്കത്തില്‍ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അന്‍പതിലധികം ആളുകള്‍ കൂടിയതോടെ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ അടച്ചു. എന്നാല്‍ ഇതോടെ ക്ഷേത്രത്തിന് പുറത്ത് നിന്നവര്‍ പ്രകോപിതരാകുകയും ഗേറ്റ് പോലെ പ്രവര്‍ത്തിച്ചിരുന്ന ഗ്രില്‍ തകര്‍ത്ത് ക്ഷേത്രത്തിലെ രഥം പുറത്തിറക്കി. ലാത്തിചാര്‍ജ്ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധിച്ചാണ് 50 പേരെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഭൂരിഭാഗം ഒളിവിലാണെന്നും അവര്‍ തിരിച്ചെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എസ്പി അറിയിച്ചു. 7,000ത്തോളം ആളുകളുള്ള ഗ്രാമം ഇപ്പോള്‍ ശ്യൂന്യമാണെന്നും ഒട്ടുമിക്കയാളുകളും ഓടിപ്പോയെന്നും എസ്പി പറഞ്ഞു. പ്രായമായവരും സ്ത്രീകളും മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com