അഞ്ച് ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
India

അഞ്ച് ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്- സീ ന്യൂസ്‌ റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്സഭയിലേയും അംഗങ്ങള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സമ്മേളനം സമയമുള്‍പ്പെടെ വെട്ടിക്കുറക്കാന്‍ തീരുമാനമായിട്ടുണ്ട്. നാല് മണിക്കൂര്‍ വീതമാവും സമ്മേളനം. സീറോ ഹവറിന്റെ സമയവും പകുതിയായി ചുരുക്കും. സീറ്റ് ക്രമീകരണത്തിലും മാറ്റമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

Anweshanam
www.anweshanam.com