കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 4,244 പേര്‍ക്ക് രോഗബാധ; 68 മരണം

സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 138,470 ആയി
കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 4,244 പേര്‍ക്ക് രോഗബാധ; 68 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4,244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 138,470 ആയി.

കേരളത്തിൽനിന്ന്​ റോഡ്​ മാർഗം തമിഴ്​നാട്ടിൽ എത്തിയ ഏഴുപേർക്കാണ്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മധുരയിൽ ജൂലൈ 14 വരെ ലോക്​ഡൗൺ നീട്ടി. അവശ്യ സർവിസുകൾക്ക്​ മാത്രമാണ്​ അനുമതി.

24 മണിക്കൂറിനുള്ളില്‍ 68 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 1966 ആയതായും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ 3,617 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,532 ആയി ഉയര്‍ന്നു. 49,969 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 12 വയസില്‍ താഴെയുള്ള 6,943 കുട്ടികള്‍ക്കും സംസ്ഥാനത്ത് രോഗം ബാധിച്ചു.

ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതര്‍. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികള്‍ 77,338 ആയി.

Related Stories

Anweshanam
www.anweshanam.com