ജമ്മു കശ്മീരില്‍ 3ജി, 4ജി സേവനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

20 ജില്ലകളില്‍ 18 ലും വിലക്ക് തുടരും
ജമ്മു കശ്മീരില്‍ 3ജി, 4ജി സേവനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. ഈമാസം 26 വരെ നീട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗന്ധര്‍ബാല്‍, ഉദ്ധംപൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് വിലക്ക് നീട്ടിയത്. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലായാണ് വിലക്കുണ്ടായത്.

നടക്കാനിരിക്കുന്ന ജില്ല വികസന കൗണ്‍സില്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ അതിവേഗ ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

20 ജില്ലകളില്‍ 18 ലും വിലക്ക് തുടരും, മറ്റ് സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര വ്യാഴാഴ്ച രാത്രി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com