കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 3965 പേര്‍ക്ക് രോഗബാധ; 69 മരണം
India

കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 3965 പേര്‍ക്ക് രോഗബാധ; 69 മരണം

1,34,226 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ സംസ്​ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3965 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,34,226 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ സംസ്​ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു​.

24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച് 69പേര്‍ മരിച്ചു. തമിഴ്​നാട്ടിൽ ഇതുവരെ 1,898 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 46,410 പേർ ചികിത്സയിലുണ്ട്​. ഇന്നു മാത്രം 3591 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ്​ അറിയിച്ചു.

കേരളത്തിൽനിന്ന്​ തമിഴ്​നാട്ടിലെത്തിയ അഞ്ചുപേർക്ക്​ തമിഴ്​നാട്ടിൽ രോഗം സ്​ഥിരീകരിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ളത് ചെന്നൈയിലാണ്. 76,158 കേസുകള്‍ ഇതുവരെ ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,185 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 17,989 പേര്‍ ഇവിടെ ഇപ്പോഴും ചികിത്സയിലാണ്.

Anweshanam
www.anweshanam.com