ബെംഗളൂരു ആക്രമണത്തില്‍ 35 പേര്‍കൂടി അറസ്റ്റില്‍
India

ബെംഗളൂരു ആക്രമണത്തില്‍ 35 പേര്‍കൂടി അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ 35 പേര്‍ കൂടി അറസ്റ്റില്‍.

News Desk

News Desk

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ 35 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവര്‍ 340 ആയെന്ന് പൊലീസ് അറിയിച്ചു. ആക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്നലെ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതി കോവിഡ് ബാധിതനായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്‌ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്. കലാപത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Anweshanam
www.anweshanam.com