ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്ന് പുലര്‍ച്ചെ 7.30 ഓടെയാണ് അപകടമുണ്ടായത്.
ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഏഴ് യാത്രക്കാരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ 7.30 ഓടെയാണ് അപകടമുണ്ടായത്. സിധിയില്‍ നിന്ന് സാത്‌നയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ശാര്‍ദ കനാലിലേക്കാണ് ബസ് മറിഞ്ഞത്. 60 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സംസ്ഥാനം മുഴുവനും ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com