ജമ്മു കശ്മീരിൽ ഹിസ്ബുൾ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു
India

ജമ്മു കശ്മീരിൽ ഹിസ്ബുൾ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ബലാത്സംഗ കേസ് പ്രതികൂടിയായ ഹിസ്ബുൾ കമാൻഡർ മസൂജ് അഹമ്മദ് ഭട്ട് ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽ ബാഗ് സിംഗ് അറിയിച്ചു.

Thasneem

കശ്മീർ: ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്. ബലാത്സംഗ കേസ് പ്രതികൂടിയായ ഹിസ്ബുൾ കമാൻഡർ മസൂജ് അഹമ്മദ് ഭട്ട് ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽ ബാഗ് സിംഗ് അറിയിച്ചു.

ദക്ഷിണ കശ്മീർ ജില്ലയിലെ ഖുൽചോഹർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് പേർ ലക്ഷ്‌കർ ഇ തോയ്ബയിലെ അംഗങ്ങളാണ്. ഇതിൽ ഒരാൾ ജില്ലാ കമാൻഡറാണ്. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയെന്നും പൊലീസ് മേധാവി അറിയിച്ചു.

നിലവിൽ ദക്ഷിണ കശ്മീർ കേന്ദ്രമായി 29 ഭീകരർ പ്രവർത്തിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നൂറോളം ഭീകരരെ വധിച്ചതായും പൊലീസ് വ്യക്തമാക്കി.

Anweshanam
www.anweshanam.com