ജോയ്​പൂരിലെ തൃണമൂല്‍ ഓഫീസില്‍ ബോംബ്​ സ്​ഫോടനം; മൂന്ന്​ പേര്‍ക്ക്​ പരി​ക്ക്​

കോണ്‍ഗ്രസ്​-ഇടത്​ സഖ്യമാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ തൃണമൂല്‍ ആരോപിച്ചു
ജോയ്​പൂരിലെ തൃണമൂല്‍ ഓഫീസില്‍ ബോംബ്​ സ്​ഫോടനം; മൂന്ന്​ പേര്‍ക്ക്​ പരി​ക്ക്​

കൊല്‍ക്കത്ത: ​ജോയ്​പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ്​ ഓഫീസില്‍ ബോംബ്​ സ്​ഫോടനം. ബാങ്കുര ജില്ലയിലെ ഓഫീസില്‍ നടന്ന സ്​ഫോടനത്തില്‍ മൂന്ന്​ പേര്‍ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​.

കോണ്‍ഗ്രസ്​-ഇടത്​ സഖ്യമാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ തൃണമൂല്‍ ആരോപിച്ചു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ബോംബ്​ നിര്‍മിക്കുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. സ്​ഫോടനത്തെ തുടര്‍ന്ന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രദേശത്ത്​ സംഘര്‍ഷമുണ്ടായി. തുടര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വലിയ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com