തമിഴ്‌നാട്ടില്‍ 2516 പുതിയ കോവിഡ് കേസുകള്‍; 39 മരണം
India

തമിഴ്‌നാട്ടില്‍ 2516 പുതിയ കോവിഡ് കേസുകള്‍; 39 മരണം

ആകെ വൈറസ് ബാധിതരുടെ എണ്ണം 64603, ആകെ മരണം 833

News Desk

News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 2516 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ആകെ മരണം 833 ആയി.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ -നാല്, കോംഗോ -ഒന്ന്, മാലദ്വീപ് - ഒന്ന്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ (ഡല്‍ഹി -രണ്ട്, ഗുജറാത്ത് -ഒന്ന്, പശ്ചിമ ബംഗാള്‍- ഒന്ന്) നാലുപേര്‍ക്കും, റോഡ് മാര്‍ഗവും തീവണ്ടിയിലും എത്തിയ (കര്‍ണാടക - 10, കേരളം - അഞ്ച്, മഹാരാഷ്ട്ര - നാല്, തെലങ്കാന - മൂന്ന്, ആന്ധ്രാപ്രദേശ് - ഒന്ന്, പശ്ചിമ ബംഗാള്‍ - ഒന്ന്) 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തലസ്ഥാനമായ ചെന്നൈയില്‍ വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. 1380 പേര്‍ക്ക് ചെന്നൈയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 44,203 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

1227 പേര്‍ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗമുക്തരുടെ എണ്ണം 35,339 ആയി. 28,428 ആണ് ആക്ടീവ് കേസുകള്‍.

Anweshanam
www.anweshanam.com