ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും ഇടിമിന്നലിലും 24 മരണം; നിരവധി പേര്‍ക്ക് പരിക്ക്

അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും ദുരിതാശ്വാസമെത്തിക്കാനും ഇടിമിന്നല്‍ ദുരന്തബാധിത ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും ഇടിമിന്നലിലും 24 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഉന്നാവോ, റായ്ബറേലി, കാന്‍പുര്‍, പിലിബിത്, ഗോണ്ട എന്നിവിടങ്ങളിലാണ് മരണമുണ്ടായതെന്ന് യു പി ദുരിതാശ്വാസ വകുപ്പ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു.

ഉന്നാവോയിലെയും റായ്ബറേലിയിലെയും ചില വീടുകളും തകർന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഹര്‍ദോയി-ഉന്നാവോ പാതയില്‍ ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും ദുരിതാശ്വാസമെത്തിക്കാനും ഇടിമിന്നല്‍ ദുരന്തബാധിത ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവസ്തി അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com