ആന്ധ്രയില്‍ വീണ്ടും വാതകചോര്‍ച്ച

ചിറ്റൂര്‍ ജില്ലയില്‍ ഡയറി പ്ലാന്റിലുണ്ടായ അമോണിയ വാതകചോര്‍ച്ചയില്‍ സ്ത്രീകളടക്കം 20 പേര്‍ ആശുപത്രിയില്‍ - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
ആന്ധ്രയില്‍ വീണ്ടും വാതകചോര്‍ച്ച

ആന്ധ്ര പ്രദേശ്: ചിറ്റൂര്‍ ജില്ലയില്‍ ഡയറി പ്ലാന്റിലുണ്ടായ അമോണിയ വാതകചോര്‍ച്ചയില്‍ സ്ത്രീകളടക്കം 20 പേര്‍ ആശുപത്രിയില്‍ - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. എം ബന്ദപ്പള്ളി വില്ലേജിലെ ഹറ്റ്‌സണ്‍ ഡയറി പ്ലാന്റില്‍ ആഗസ്ത് 20 ന് രാത്രിയിലായിരുന്നു വാതകചോര്‍ച്ച. പ്ലാന്റില്‍ രാത്രി അറ്റകുറ്റപണികള്‍ക്കായുള്ള വെല്‍ഡിങ്ങ് ജോലിയി ലേര്‍പ്പെട്ടിരുന്ന കരാര്‍ തൊഴിലാളികളാണ് വാതക ചോര്‍ച്ചക്ക് ഇരകളായത്.

ചിറ്റൂര്‍ ജില്ലാ കളക്ടര്‍ നാരായണ ഭരത ഗുപ്തയും പോലിസ് സൂപ്രണ്ടന്റ് സെന്തില്‍കുമാറും പ്ലാന്റിലെത്തി രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാതകചോര്‍ച്ചക്ക് കാരണമെന്തെന്ന് തട്ടപ്പെടുത്തുകയാണ് - ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. വാതകം ശ്വസിച്ചവരെ ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ പറഞ്ഞു.

മൂന്നു പേരുടെ നില ഗുരുതരമാണ്. വിദ്ഗ്ദ ചികിത്സയ്ക്കായി അവരെ തിരുപ്പതി ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് - കളക്ടര്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. മൂന്നു മാസം മുമ്പ് വിശാഖപട്ടണത്ത്എല്‍ജി പ്ലാന്ററിലെ സെറിന്‍ വാതക ചോര്‍ച്ചയില്‍ 12 ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. നിരവധി പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസ് തുടരുകയാണ്. ഇതിനിടെ എല്‍ജി പ്ലാന്റ് അപകടത്തിനു ശേഷം പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com