ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കുല്‍ഗാം സ്വദേശികളായ റയീസ് അഹമ്മദ് ദര്‍, സുബ്സാര്‍ അഹമ്മദ് ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്.
ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍ : ജമ്മു കശ്മീരിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം പിടികൂടി. സംഭവത്തില്‍ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാം സ്വദേശികളായ റയീസ് അഹമ്മദ് ദര്‍, സുബ്സാര്‍ അഹമ്മദ് ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. കശ്മീരിലെ നര്‍വാള്‍ നാക്കയിലായിരുന്നു സംഭവം. ജമ്മു കശ്മീര്‍ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എകെ സീരീസിലുള്ള തോക്ക്, പിസ്റ്റല്‍, രണ്ട് മാഗസീനുകള്‍, 60 എകെ വെടിയുണ്ടകള്‍, 15 പിസ്റ്റല്‍ വെടിയുണ്ടകള്‍ എന്നിവയാണ് ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആയുധം കടത്താന്‍ ശ്രമിച്ച ആള്‍ട്ടോ കാറും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന നടത്തിയത്. ഇതിനിടെയാണ് ആയുധങ്ങള്‍ അടങ്ങിയ വാഹനവുമായി ഭീകരര്‍ എത്തിയത്. വാഹന പരിശോധന കണ്ട ഇവര്‍ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിടികൂടുകയായിരുന്നു.സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com