റായ്ഗഡ് കെട്ടിട ദുരന്തം: രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു, 18 പേര്‍ക്കായി തിരച്ചില്‍
India

റായ്ഗഡ് കെട്ടിട ദുരന്തം: രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു, 18 പേര്‍ക്കായി തിരച്ചില്‍

അവശിഷ്ടങ്ങള്‍ക്കിടയില്‍ 18 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

News Desk

News Desk

റായ്ഗഡ്: മഹാരാഷ്ട്രയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ് റായ്ഗഡില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു - ടൈംസ് നൗ റിപ്പോര്‍ട്ട്. ജില്ലയിലെ ജനവാസ മേഖലയായ മഹദിലാണ് കെട്ടിടം തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 18 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിട നിര്‍മ്മാണ കരാറുകാരനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മഹദിലെ കാജല്‍പുരയിലെ കെട്ടിടമാണ് തകര്‍ന്നത്. തിരച്ചില്‍ തുടരുകയാണ്. പഴയകെട്ടിടമാണ് തകര്‍ന്നുവീണത്. ആകെ രണ്ടു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്,18 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം' ജില്ലാ കളക്ടര്‍ നിധിന്‍ ചൗധരി അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഒപ്പം അഗ്‌നിശമന സേനാ വിഭാഗവും പൊലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ആത്യാധുനിക ഉപകരണങ്ങളാണ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്ന് ദുരന്തനിവാരണ സേനാ മേധാവി സത്യ പ്രഥാന്‍ അറിയിച്ചു.

Anweshanam
www.anweshanam.com