ഓൺലൈൻ തൊഴിൽ മേള;
അലിഗഢ് മുസ്ലീം യൂണി. വിദ്യാർത്ഥികൾക്ക് ഉദ്യോഗം
India

ഓൺലൈൻ തൊഴിൽ മേള; അലിഗഢ് മുസ്ലീം യൂണി. വിദ്യാർത്ഥികൾക്ക് ഉദ്യോഗം

180 ഓളം വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികൾ നിയമനം നൽകി.

News Desk

News Desk

അലിഗഢ്: ഓൺലൈൻ തൊഴിൽ മേളയിലൂടെ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ജോലി. 180 ഓളം വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികൾ നിയമനം നൽകി. വാർഷിക ശമ്പള പക്കേജ് 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

23 കമ്പനികൾ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ തൊഴിൽ മേളയിൽ പങ്കാളികളായി. ഏറ്റവും ആകർഷകമായ വാർഷിക ശമ്പള പക്കേജ് 10 ലക്ഷം രൂപ. കൊറോണക്കാലമായതിനാലാണ് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിച്ചത്. ആഗസ്ത് 10 നായിരുന്നു തുടക്കം. 183 ഓളം വിദ്യാർത്ഥികൾക്ക് ഇതിലൂടെ തൊഴിലവസരങ്ങൾ ലഭ്യമാക്കപ്പെട്ടു.

ഓൺലൈൻ അഭിമുഖത്തിന് മുമ്പ് വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം നൽകിയിരുന്നു. അത് ഫലപ്രദമായിരുന്നുവെന്നതാണ് ഇത്രയും വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചതിലൂടെ ബോധ്യമായത് - യൂണിവേഴ്സിറ്റി ട്രെയിനിങ് ആൻ്റ് പ്ലേയ്സ്മെൻ്റ് സെൽ ഓഫീസർ സദ് അഹമ്മദ് പറഞ്ഞു.

വിദ്യാർത്ഥിയായ അബാബ്ബ് അഹമ്മദ് 10 ലക്ഷം രൂപ വാർഷിക ശമ്പളം. ബൈജൂസ് ആപ്പുൾപ്പെടെ മൂന്നു കമ്പനികളാണ് അഹമ്മദിന് ജോലി വച്ചുനീട്ടിയിരിക്കുന്നത്. സർവ്വ മേഖലകളും അനിശ്ചിതത്തിലായിരിക്കുന്ന ഈ അവസരത്തിൽ ജോലി ലഭിക്കാൻ സഹായിച്ച യൂണിവേഴ്സിറ്റിയോട് കടപ്പാടുണ്ടെന്ന് അബാബ്ബ് അഹമ്മദ് പറഞ്ഞു.

ബിരുദ പഠനം പൂർത്തിയാക്കിയ ഹർപ്രിത് കൗറിനും 10 ലക്ഷ വാർഷിക ശമ്പള പാക്കേജ്. ബൈജൂസ് ആപ്പാണ് തൊഴിൽ ദാതാവ്. നാല് റൗണ്ട് അഭിമുഖത്തിന് ശേഷമാണ് നിയമനം.

കൊറോണകാലത്തെ അടച്ചുപൂട്ടൽ രാജ്യത്തെ ക്യാമ്പസ് പ്ലേയ്സ്മെൻ്റ് സെല്ലുകൾ നിർജ്ജീവമായിരുന്നു. എന്നാൽ അടച്ചുപൂട്ടൽ നിന്ന് ഘട്ടംഘട്ടം മായി രാജ്യം പുറത്തുകടക്കുകയാണ്. ഇതിൻ്റെ പ്രതിഫലനമായി വ്യാവസായിക മേഖല സജീവമാകാൻ തുടങ്ങി. ഇതിൻ്റെ ഭാഗമായാണ് ഓൺലൈൻ റിക്രൂട്ട്മെൻ്റിലൂടെ ക്യാമ്പസിൽ നിന്നു വിദ്യാർത്ഥികളെ ഉദ്യോഗാർത്ഥികളായി നിയമിക്കുവാൻ കമ്പനികൾ മുന്നോട്ടുവന്നിരിക്കുന്നത്.

Anweshanam
www.anweshanam.com