ലോക്സഭയിലെ പതിനേഴ് എംപിമാര്‍ക്ക് കോവിഡ്

ഇന്ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തിയിരുന്നു.
ലോക്സഭയിലെ പതിനേഴ് എംപിമാര്‍ക്ക് കോവിഡ്

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ ലോക്സഭയിലെ പതിനേഴ് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതിലൊരാള്‍ മീനാക്ഷി ലേഖിയാണ്.

ഇന്ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിച്ചത്. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് ഹൗസില്‍ വെച്ച് തന്നെയാണ് ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച പതിനേഴ് പേരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com