1.40 ലക്ഷം ഒഴിവുകളിലേക്കുളള പരീക്ഷ നടത്താനൊരുങ്ങി റെയില്‍വേ; തീയതി പ്രഖ്യാപിച്ചു
India

1.40 ലക്ഷം ഒഴിവുകളിലേക്കുളള പരീക്ഷ നടത്താനൊരുങ്ങി റെയില്‍വേ; തീയതി പ്രഖ്യാപിച്ചു

നോണ്‍ കെ്‌നിക്കല്‍ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്

News Desk

News Desk

ന്യൂഡല്‍ഹി: റെയില്‍വേ വിജ്ഞാപനം നടത്തിയ 1,40,640 ഒഴിവുകളിലേക്കുളള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് അറിയിച്ചു.

നോണ്‍ കെ്‌നിക്കല്‍ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്.

'1,40,640 ഒഴിവുകളിലേക്ക് 2019 ഫെബ്രുവരി 23നാണ് വിജ്ഞാപനം നടത്തിയത്. 2 കോടിയോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകളാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. 2019 മാര്‍ച്ച്‌1നും 31നും ഇടയിലായിരുന്നു അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. അപേക്ഷകളുടെ സൂഷ്മ പരിശോധനകള്‍ പൂര്‍ത്തിയായി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പരീക്ഷകള്‍ നടത്തിയിട്ടില്ല. മൂന്ന് കാറ്റഗറികളിലേക്കുള്ള പരീക്ഷകളും ഡിസംബര്‍ 15ന് ആരംഭിക്കും. പരീക്ഷാക്രമത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. ' റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

ഗാര്‍ഡ്, ഓഫീസ് ക്ലാര്‍ക്ക്, കൊമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങിവ പോസ്റ്റുകളാണ് നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലുള്ളത്. 35,208 ഒഴിവുകളാണ് ഈ കാറ്റഗറിയില്‍. മെയിന്റെയിനേഴ്സ്, പോയിന്റ്സ്മാന്‍ എന്നിവരാണ് ലെവല്‍ വണില്‍ ഉള്‍പ്പെടുന്നത്. ഈ കാറ്റഗറിയില്‍ 1,03,769 ഒഴിവുകളുണ്ട്. ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ 1,663 ഒഴിവുകളാണുള്ളത്. ഈ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു.

Anweshanam
www.anweshanam.com