ബോട്ട് മറിഞ്ഞ് 14 മരണമെന്ന് സംശയം
India

ബോട്ട് മറിഞ്ഞ് 14 മരണമെന്ന് സംശയം

ബോട്ടില്‍ മൂന്ന് ഡസനോളം തീര്‍ഥാടകരുണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

News Desk

News Desk

ന്യൂഡെല്‍ഹി: രാജസ്ഥാന്‍ കോട്ട ജില്ല ഖതോലിക്ക് ചമ്പല്‍ നദിയില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മുങ്ങി മരിച്ചതായി സംശയിക്കപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ്. ഇന്ന് (സെപ്തംബര്‍ 16) രാവിലെയായിരുന്നു സംഭവം.

ബോട്ടില്‍ മൂന്ന് ഡസനോളം തീര്‍ഥാടകരുണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടവും ഗ്രാമവാസികളും പൊലീസ് സംഘങ്ങളും സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) സംഘവും രക്ഷാപ്രവര്‍ത്തനത്തിലാണ്. ഗോമ്പ കാലയിലെ ഗ്രാമവാസികള്‍ ചമ്പല്‍ നദിയിലൂടെ കമലേശ്വര്‍ ധാമിലേക്ക് ബോട്ടു യാത്ര ചെയ്യവെയാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ ഉജ്ജാവല്‍ സിംഗ് റാത്തോഡ് പറഞ്ഞു.

ബോട്ട് കരയ്ക്ക് സമീപമാണ് മറിഞ്ഞത്. അതിനാല്‍ ചിലര്‍ സുരക്ഷിതമായി നീന്തി രക്ഷപ്പെട്ടതായി പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കം 14 പേരെ കാണാതായിയെന്ന് റാത്തോര്‍ പറഞ്ഞു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തുവെന്നും കാണാതെയവക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Anweshanam
www.anweshanam.com