ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു
ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂ​ഡ​ല്‍​ഹി: നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ 11.86 കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​വ​ക​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു.

ജ​മ്മു കാ​ഷ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഫാറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേ​സി​ല്‍ ഫാ​റൂ​ഖ് അ​ബ്ദു​ള്ള ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ 2018-ല്‍ ​സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. 2002-11 കാ​ല​ഘ​ട്ട​ത്തി​ല്‍ 43.69 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് കു​റ്റ​പ​ത്രം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി സ്വ​ത്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടി​യ​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com