10 ലക്ഷം സർക്കാർ ജോലി; ഉറപ്പുമായ് തേജസ്വി യാദവ്

ആർജെഡി അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം തൊഴിൽ നൽകുവാനുള്ള നടപടിയെടുക്കുമെന്ന് ആർജെഡി നേതാവും ലാലു പ്രസാദ് യാദവിൻ്റെ മകനുമായ തേജസ്വി യാദവ്
10 ലക്ഷം സർക്കാർ ജോലി; ഉറപ്പുമായ് തേജസ്വി യാദവ്

പാട്ന: ആർജെഡി അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം തൊഴിൽ നൽകുവാനുള്ള നടപടിയെടുക്കുമെന്ന് ആർജെഡി നേതാവും ലാലു പ്രസാദ് യാദവിൻ്റെ മകനുമായ തേജസ്വി യാദവ്.

ഇത് വെറും വാക്കല്ല. പ്രവർത്തിയിൽ കാണിക്കും. 10 ലക്ഷം സർക്കാർ ജോലി. സ്ഥിരം ജോലി - തേജസ്വി യാദവിൻ്റെ ഉറപ്പ്. കഴിഞ്ഞ 15 വർഷമായി മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നുണകൾ കേട്ട് ജനങ്ങൾ മടുത്തുവെന്നും തേജസ്വി പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് 1000 പേർക്ക് ഒരു ഡോക്ടർ എന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളേറെ. പൊലിസ് വകുപ്പിൽ പുതിയതായി സ്യഷ്ടിക്കപ്പെടേണ്ട തസ്തികകളെക്കുറിച്ചും തേജസ്വി യാദവ് ഇന്ന് (സെപ്ത ബർ27) പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ബിഹാറിൽ 12.5 കോടി ജനങ്ങളുണ്ട്. ഇതിന് ആനുപാതികമായി 1. 25 ലക്ഷം ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും ആവശ്യമുണ്ട്. ആരോഗ്യ വകുപ്പിൽ 2. 5 ലക്ഷം ജീവനക്കാരെ ആവശ്യമുണ്ട്. പൊലിസ് വകുപ്പിൽ നിയമിക്കപ്പെടേണ്ടത് 50000 ജീവനക്കാർ. ഇപ്പോൾ ഒരു ലക്ഷം ജനങ്ങൾക്ക് 77 പൊലിസുക്കാർ. ചെറിയ സംസ്ഥാനമായ മണിപ്പുരിൽ ഒരു ലക്ഷത്തിന് 1000 പൊലിസ് - തേജ്വസി തൊഴിലവസരങ്ങളെക്കുറിച്ച് വിശദമാക്കി.

സംസ്ഥാനം തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടുകയാണ്. ആർജെഡി സെപ്തംബർ അഞ്ചിന് ആരംഭിച്ച തൊഴിൽ റജിസ്ട്രേഷൻ പോർട്ടലിൽ ഇതിനകം 22.58 ലക്ഷം പേർ തൊഴിലിനായി റജിസ്ട്രർ ചെയ്തിട്ടുണ്ട്. ടോൾഫ്രി നമ്പറിലെ മിസഡ് കോൾ പ്രകാരവും തൊഴിലിനായി റജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്.

ബിഹാർ ജനസംഖ്യയിൽ 60 ശതമാനവും യുവജനങ്ങൾ. സംസ്ഥാനം പക്ഷേ തൊഴിലില്ലാ കേന്ദ്രമാണ്. അതിനാലാണ് ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളി ലേക്കുൾപ്പെടെ കുടിയേറ്റം വർദ്ധിക്കുന്നത്. സംസ്ഥാനത്ത് 46.6 ശത്മാനം തൊഴിലില്ലായ്മ.

വിശപ്പും ദാരിദ്ര്യവും വ്യാപകമായി സംസ്ഥാനത്ത് നിലനിൽക്കുന്നു. ആർജെഡി അധികാരത്തിൽ വന്നാൽ ഇതിനെല്ലാം ശാശ്വത പരിഹാരം കണ്ടെത്തുമെന്നുറപ്പ് - തേജസ്വ വ്യക്തമാക്കി.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയ്യതികളിലാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 10 നാണ് വോട്ടെണ്ണൽ.

Related Stories

Anweshanam
www.anweshanam.com