കട്ടനില്‍ കിട്ടാവുന്ന ഗുണങ്ങള്‍...
Health

കട്ടനില്‍ കിട്ടാവുന്ന ഗുണങ്ങള്‍...

കട്ടൻ ചായയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്.

Ruhasina J R

കടുപ്പത്തിൽ നല്ലൊരു കട്ടൻ ചായ കുടിച്ചാൽ ശരീരത്തിന് കൂടുതൽ ഉന്മേഷം കിട്ടും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് കട്ടന്‍ ചായ കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ നല്ലതാണ്.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെയാണ് എൽഡിഎൽ കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുമ്പോൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ പിടിപെടാം. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

ദിവസവും മൂന്ന് കപ്പ് കട്ടൻ ചായ കുടിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടൻ ചായ കുടിച്ചാൽ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാന്‍ ആകുമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കട്ടന്‍ ചായ സഹായിക്കും.

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപംകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. ഓർമശക്തി വർധിപ്പിക്കാൻ കട്ടൻ ചായ വളരെ നല്ലതാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ്‌ പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും

Anweshanam
www.anweshanam.com