നഖം നീട്ടി വളര്‍ത്തുന്നവര്‍ക്കായി...

നഖം വെട്ടാനും വൃത്തിയായി സൂക്ഷിക്കാനും നമ്മുടെ വീട്ടുകാര്‍ പറയാറുമുണ്ട്.
നഖം നീട്ടി വളര്‍ത്തുന്നവര്‍ക്കായി...

കൈയിലെ നഖം വളര്‍ത്തുന്ന ശീലം ഒട്ടുമിക്ക ആളുകളിലും കണ്ടുവരാറുണ്ട്. പ്രതേകിച്ചും സ്ത്രീകൾക്ക്. നഖം വെട്ടാനും വൃത്തിയായി സൂക്ഷിക്കാനും നമ്മുടെ വീട്ടുകാര്‍ പറയാറുമുണ്ട്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നതെന്ന് അറിയാമോ. ഇവിടെ ചില കാരണങ്ങള്‍ അറിയാം.

  • നിങ്ങളുടെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അഴുക്കും പുഴുക്കൾ അതില്‍ കടന്നു കൂടും. അത് പിന്നീട് ആഹാരം കഴിക്കുന്നതു വഴി നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും പല രോഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.

  • ഒരു പഠനത്തില്‍ കൈ കഴുകുന്നതിന്‌ മുന്‍പും, ശേഷവും ‍, സാധാരണ ആളുകളുടെ നഖത്തില്‍ കാണുന്ന ബാക്ടീരിയയുടെ അളവിനേക്കാള്‍ വളരെ കൂടുതലാണ് അവരുടെ കൃത്രിമ നഖത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടത്.

  • നമ്മുടെ കൈ കഴുകുന്ന രീതിയും കൃത്രിമ നഖവുമായി ബന്ധമുണ്ട്.

  • അതേസമയം, പെയിന്‍റ് ചെയ്തിട്ടുള്ള സ്വാഭാവിക നഖങ്ങളിൽ ബാക്ടീരിയയുടെ അളവ് വളരെ കുറഞ്ഞാണ് കാണപ്പെട്ടിട്ടുള്ളത്.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നഖങ്ങളെ സൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. അതുവഴി പല രോഗങ്ങളും വരുന്നത് നമ്മുക്ക് തടയാന്‍ കഴിയും.

Related Stories

Anweshanam
www.anweshanam.com