ഹൈപ്പര്‍ തൈറോഡിസം എന്ത്? ലക്ഷണങ്ങള്‍ തിരിച്ചറിയാം

തൈറോയ്ഡ് ഗ്രന്ഥിയിലെ രണ്ടു പ്രധാന ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനംമൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പര്‍ തൈറോയ്ഡിസം.
ഹൈപ്പര്‍ തൈറോഡിസം എന്ത്? ലക്ഷണങ്ങള്‍ തിരിച്ചറിയാം

തൈറോയ്ഡ് ഗ്രന്ഥിയിലെ രണ്ടു പ്രധാന ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനംമൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്‌സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്‌സിന്‍ അഥവാ O3. ശരീരത്തിന്റെ സകലവിധ ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്, ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്.

ഒരു ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വളര്‍ച്ചയുടെ ആരംഭംമുതല്‍, വയസ്സായി മരിക്കുന്നതുവരെ ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗമാകും. ഈ രോഗം സമയത്ത് കണ്ടുപിടിച്ചു ചികിത്സിച്ചാല്‍, ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടും. അതേസമയം രോഗം യഥാസമയം കണ്ടെത്താതെ മൂര്‍ച്ഛിച്ചാല്‍ ജീവഹാനിവരെ സംഭവിക്കാം

രോഗലക്ഷണങ്ങള്‍:

അമിതമായി ശരീരഭാരം വര്‍ധിപ്പിക്കുകയോ ചിലപ്പോഴൊക്കെ തീര്‍ത്തും ശരീര ഭാരം നഷ്ടപെടുത്തുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. നിങ്ങളുടെ തൈറോയിഡ് പ്രവര്‍ത്തനരഹിതവും ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാത്തതുമായ അവസ്ഥയാണിത്.

ക്ഷീണം, മൂഡ് മാറുന്നു,ഓര്‍മക്കുറവ്, ശരീരഭാരം, വിഷാദം, പേശികളുടെ ഞെരുക്കവും വേദനയും,പേശികളുടെ ബലഹീനത, രക്തസമ്മര്‍ദ്ദം കൂടുന്നു, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കാലിന്റെ വീക്കം' കാഴ്ചക്കുറവ്, തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ,വരണ്ട മുടിയും ചര്‍മ്മവും,മുടി കൊഴിച്ചില്‍, മലബന്ധം എന്നിവയൊക്കെയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍.

ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്‌ട്രോ ഇന്റെര്‍സ്‌റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.കഴുത്തിലെ മുഴ, പാരമ്പര്യം, രക്തത്തിലെ കൊഴുപ്പ്. കഴുത്തില്‍ നീരുകെട്ടി മുഴയാകുന്നത് തൈറോയിഡിന്റെ പ്രധാന ലക്ഷണമാണ്.

ചികിത്സാരീതികള്‍:

ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നതും അയഡിന്റെ കുറവ് നികത്താനായുള്ള ഭക്ഷണക്രമവുമാണ് ഈ അവസ്ഥ മറികടക്കാനുള്ള മാര്‍ഗം. വിറ്റാമിന്‍ ഡി അടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

പാരമ്പര്യമായി തൈറോയിഡ് ഉണ്ടെങ്കില്‍ പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. രക്ത പരിശോധനയില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ്? കൂടുതലാണെന്ന് അറിഞ്ഞപ്പോര്‍ മുതല്‍ ആഹാര ക്രമീകരണവും മരുന്നും ഉണ്ടായിട്ടും കുറയുന്നില്ലെങ്കില്‍ അത്? ഹൈപ്പോ തൈറോയ്ഡിസമാണെന്ന്? സംശയിക്കാവുന്നതാണ്. പ്രാഥമിക പരിശോധനകള്‍ ടി.എസ്.എച്ച്, ടി3, ടി4 എന്നിവയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുമാണ്. എഫ്.എന്‍.എ.സി, തൈറോഗ്ലോബുലിന്‍, ടി.പി.ഒ. ആന്റിജന്‍ തുടങ്ങിയ സങ്കീര്‍ണ്ണപരിശോധനകള്‍ ചില രോഗികള്‍ക്ക് ആവശ്യമായിവരാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com