മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ലോകാരോഗ്യ സംഘടന
Health

മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ലോകാരോഗ്യ സംഘടന

വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ സാഹചര്യമില്ലെന്നും അതിനാൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി

By News Desk

Published on :

ജനീവ: കോവിഡ് 19 വ്യാപനം ലോകമൊട്ടാകെ പടര്‍ന്ന്‍ കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓര്‍മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡ് എല്ലായിടത്തുമുണ്ടെന്നും വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണെന്നും യാത്രക്കാരോട് ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.

വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ സാഹചര്യമില്ലെന്നും അതിനാൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഈ വൈറസ് വ്യാപകമായി ഉണ്ടെന്ന കാര്യം ജനങ്ങൾ യാത്ര ചെയ്യുമ്പോൾ വളരെ ഗൗരവപൂർവ്വം മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.

യാത്രാമാർഗ നിർദ്ദേശങ്ങൾ പുതുക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെങ്കിലും അവ പുറത്തുവിട്ടിരുന്നില്ല.

നേരത്തെ പുറത്തുവിട്ട മാർഗ നിർദ്ദേശത്തിൽ സാമൂഹ്യ അകലം പാലിക്കുക, കൈകൾ കഴുക, കണ്ണുകൾ, വായ്, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

Anweshanam
www.anweshanam.com