കൊറോണ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയെ ഹൈപ്പോക്സിയ എന്നാണ് പറയുന്നത്.ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ തന്നെ ശരീരത്തിലെ മൊത്തം അവയവങ്ങളെ ബാധിയ്ക്കും. ഇതു പോലെ പുറമേ നിന്നും ഓക്സിജന്‍ കുറയും. കൊവിഡ് ബാധിച്ചാല്‍ ചില പ്രത്യേക ആരോഗ്യാവസ്ഥയിലുള്ളവര്‍ക്ക് ഹൈപ്പോക്സിയ വരാന്‍ സാധ്യതയേറെയാണ്.
ഓക്സിജന്‍ കുറഞ്ഞാല്‍ തലവേദന, ചിന്താക്കുഴപ്പം, തല ചുറ്റുക പോലുള്ള അവസ്ഥകളുണ്ടാകും. ശരീരത്തിലെ ഓക്സിജന്‍ അളവ് കൂടാന്‍ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍. ഇതില്‍ പ്രധാനമാണ് പ്രാണായാമം. ഒരു മുക്ക് അടച്ചു പിടിച്ച് മറ്റേ മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നതാണ് ഇത്. ഇത് പത്തു തവണ ചെയ്യാം. ഇത് ശ്വാസകോശത്തിലെ മസിലുകള്‍ കൂട്ടാനും ലംഗ്സ് കപാസിറ്റി കൂട്ടാനുമെല്ലാം നല്ലതാണ്.
ജലന്ധര ബന്ധയെന്ന ശ്വാസ വ്യായാമവും നല്ലതാണ്. ഇതിനായി നിലത്തു ചമ്രം പടിഞ്ഞിരിയ്ക്കുക. കൈകള്‍ തുടയില്‍ നിവര്‍ത്തി വയ്ക്കുക. താടി താഴേയ്ക്കു മുട്ടിയ്ക്കുക. ശ്വാസം ഉള്ളിലേയ്ക്കെടുത്ത് കഴുത്തു പതുക്കെ ഉയര്‍ത്തി മുഖം നേരെയാക്കുക. ഈ ശ്വാസം തൊണ്ടക്കുഴലില്‍ വരത്തക്ക വിധം ഉള്ളിലേയ്ക്കെടുത്ത് അല്പനേരം പിടിച്ച് പുറത്തേയ്ക്കു വിടാം. ഇത് തൈറോയ്ഡ് പ്രശ്നങ്ങള്ത്തും നല്ലതാണ്. ഇത് വീണ്ടും ആവര്‍ത്തിയ്ക്കാം.
അടുത്തത് പേഴ്സ്ഡ് ലിപ് എന്ന വ്യായാമമാണ്. ശ്വാസം കഴിവതും ഉള്ളിലേയ്ക്കു വലിച്ചെടുക്കുക. ശ്വാസം ചുണ്ടുകളുടെ സൈഡിലൂടെ പതുക്കെ പതുക്കെ പുറത്തേയ്ക്കു വിടാം. അയമോദകം ഒരു ടീസ്പൂണ്‍ ചതച്ചതും കര്‍പ്പൂരം ഒരു ടീസ്പൂണ്‍ ചതച്ചതും ഒരു തുണിയില്‍ കെട്ടി ഇടയ്ക്കിടെ മണക്കുക. ഇത് ഓക്സിജന്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ലംഗ്സ് കപാസിറ്റി കൂട്ടും. ഇതുപോലെ സവാള ചെറുതായി നുറുക്കി ഇന്തുപ്പ് ചേര്‍ത്ത് രണ്ടു നേരം ഭക്ഷണ ശേഷം കഴിയ്ക്കാം. ഇതുപോലെ ചൂടുള്ള വെള്ളത്തില്‍ കല്ലുപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യാം. ഇതെല്ലാം ലംഗ്സ് കപാസിറ്റി കൂട്ടാനും ശരീരത്തിന് പ്രതിരോധം കൂട്ടാനും സഹായിക്കും.
Comments