തൈറോയ്ഡ്; ആന്റിബോഡി ടെസ്റ്റ് ചെയ്യണം

തൈറോയ്ഡ്; ആന്റിബോഡി ടെസ്റ്റ് ചെയ്യണം

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. ഹൈപ്പോയും ഹൈപ്പറും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന ഒന്നു തന്നെയാണ് തൈറോയ്ഡ്. ചിലര്‍ക്ക് ദേഹമാകെ മരവിച്ച്, വേദന, മൂഡ് മാറ്റം, തടി കൂടുക, വയര്‍ വീര്‍ത്തു വരിക, മുടി കൊഴിച്ചില്‍, ക്ഷീണം, സ്ത്രീകള്‍ക്കെങ്കില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ആരോഗ്യ പ്രശ്നങ്ങളായി ഉണ്ടാകും. തൈറോയ്ഡില്‍ സാധാരണ ടിഎസ്എച്ച് ടെസ്റ്റാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ കാര്യമായി ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല.

വാസ്തവത്തില്‍ നാം കൃത്യമായി തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോള്‍ തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ് ചെയ്യണം. ഇതാണ് തൈറോയ്ഡ് ശരീരത്തില്‍ വരാനുള്ള സാധ്യതകള്‍ കണ്ടു പിടിച്ചു തരുന്നത്. നമ്മുടെ ശരീരം തൈറോയ്ഡ് വരാനുള്ള എല്ലാ സാധ്യതകളിലും എത്തിപ്പെട്ടിരിയ്ക്കുന്നു. വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ തൈറോയ്ഡ് ഉണ്ടാകും.ഇത് നേരത്തെ കണ്ടു പിടിച്ചാല്‍ വന്നു കഴിഞ്ഞ് സ്ഥിരമായി മരുന്നു കഴിയ്ക്കുകയാണെങ്കിൽ ഇത് ഒഴിവാകാന്‍ സാധിയ്ക്കും. അതായത് ആന്റിബോഡി ടെസ്റ്റ് വരാനുള്ള ആ സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നു. അതായത് എത്രത്തോളം ആന്റിബോഡി നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട് എന്നത്. ഇതിനുളള സാധ്യതകള്‍ കണ്ടെത്തി ഇതു വരാതെ തടയുക. ആന്റിടിപിഒ എന്നാണ് ഇത്തരം ആന്റിബോഡി ടെസ്റ്റ് പറയുന്നത്.

അയോഡിന്‍ കുറവാണ് തൈറോയ്ഡ് കാരണം എന്നു പറയാം. ഇതു കാരണമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍. എന്നാല്‍ ഇതിന് ഇട വരുത്തുന്ന പ്രധാന കാരണമാണ് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ. ഉറക്കം വേണ്ട രീതിയില്‍ ലഭിയ്ക്കാതെ വരുന്നു. സ്ത്രീകളില്‍ പൊതുവേ തൈറോയ്ഡ് വരാന്‍ സാധ്യത ഏറെയാകും. കാരണം സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന്‍, ഗര്‍ഭ, പ്രസവ സമയങ്ങള്‍ എല്ലാം തന്നെ ഏറെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നു. സ്ത്രീകളില്‍ സ്ത്രീ ഹോര്‍മോണ്‍ അഥവാ ഈസ്ട്രജന്‍ എന്നത് പലപ്പോഴും ഉയര്‍ന്നു വരും. ഇത് തൈറോയ്ഡിനുള്ള പ്രധാന കാരണമാകുന്നു. തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണുകളുടെ സാധ്യത മുന്‍പേ തിരിച്ചറിയാം. ഇതിന് പാരമ്പര്യം പ്രധാന കാരണമാണ്. യൂട്രസില്‍ മുഴയുണ്ടെങ്കില്‍ ഈ സാധ്യത ഏറെയാണ്. ഇതിനാല്‍ തന്നെ യൂട്രസിലെ മുഴ അഥവാ ഫൈബ്രോയ്ഡ് നിസാരമായി കാണേണ്ടതില്ല, ചെറിയ മുഴയെങ്കിലും ഇത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഗര്‍ഭധാരണത്തിനടക്കം തടസം നില്‍ക്കുന്ന ഒന്നാണിത്.

ഇതിനാല്‍ തന്നെ നാം തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോള്‍ സാധാരണ ടെസ്റ്റുകള്‍ മാത്രം ചെയ്യാതെ ആന്റിബോഡി ടെസ്റ്റ് കൂടി എടുക്കണം.പ്രത്യേകിച്ചും ടെസ്റ്റുകളില്‍ തൈറോയ്ഡ് നോര്‍മലെങ്കിലും തൈറോയ്ഡിന്റേതായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഇതു പോലെ പാരമ്പര്യമായി തൈറോയ്‌ഡെങ്കില്‍ ഇത്തരം ആന്റിബോഡി ടെസ്റ്റ് നടത്തുന്നുവെങ്കില്‍ ഇത് വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തി തടയാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com