വേനൽകാലം; ചെങ്കണ്ണിനെ സൂക്ഷിക്കണം

വേനൽകാലം; ചെങ്കണ്ണിനെ സൂക്ഷിക്കണം

വേനൽക്കാലം ആരംഭിക്കുന്നതോടെ അലർജിയെയും നേത്രരോഗങ്ങളെയും . സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. കണ്ണിന്റെയും കൺപോളകളുടെയും മുൻ ഉപരിതലത്തിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ഇത്‌. ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധയാണ് പ്രധാന കാരണം. അലർജി, പൊടി എന്നിവയുമായി സമ്പർക്കം വരുമ്പോൾ കണ്ണിന് ചൊറിച്ചിൽ, നീറ്റൽ, ചുവപ്പ് എന്നീ ലക്ഷണങ്ങളോടെ അലർജിക് കൺജൻക്ടിവൈറ്റിസ് ഉണ്ടാകാം.

കണ്ണിന് ചുവപ്പുനിറം, കണ്ണുനീരൊലിപ്പ്, കൺപോളയ്ക്ക് വീക്കം, അസ്വസ്ഥത, പീളകെട്ടൽ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. 90 ശതമാനം ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണ്. ഇത് വളരെ പെട്ടെന്ന് പടരാം. തക്ക സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാഴ്ചയെയും ബാധിക്കാം.ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്‌ധന്റെ നിർദേശപ്രകാരം ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിൽമെന്റും കൃത്യമായി ഉപയോഗിക്കണം. ഡോക്ടറുടെ കൃത്യമായ വിലയിരുത്തലും ചികിത്സയും തേടുന്നത് സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും.

വളരെ പെട്ടെന്ന് പടരുന്ന സാംക്രമിക രോഗമാണ് ചെങ്കണ്ണ്. ഏറ്റവും പ്രധാനം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ്.

രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ, ടവൽ, സോപ്പ്, തലയിണ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്. കൈകൊണ്ട് കണ്ണിൽ തൊടരുത്.നേത്രസൗന്ദര്യ വസ്തുക്കളോ വ്യക്തിഗത നേത്രസംരക്ഷണ ഇനങ്ങളോ പങ്കിടരുത്. അണുബാധയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. സ്വിമ്മിങ് പൂൾ, തിയറ്റർ എന്നിവിടങ്ങൾ അണുബാധ പടരാൻ കാരണമാകും കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്ന ആളുകൾ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ അത്‌ ധരിക്കുന്നത് നിർത്തണം. 12 മുതൽ 24 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ മെച്ചപ്പെടാൻ തുടങ്ങിയില്ലെങ്കിൽ കോണ്ടാക്ട് ലെൻസ് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ ഗുരുതര നേത്ര അണുബാധ ഇല്ലെന്ന് ഉറപ്പാക്കാൻ നേത്രരോഗ വിദഗ്‌ധനെ കാണുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com